Malayalam Class
മലയാളം മലയാളിയുടെ മാതൃഭാഷയാണ് . മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അത് അനസ്യുതാനുഗ്രഹദായകിയായ ആരാധനാ ഭാഷയും സ്വന്ത സംസ്കാരത്തിന്റെ സുരക്ഷിതമായ കലവറയും അസ്തിത്വത്തിന്റെ ബലിഷ്ഠമായ അടിസ്ഥാനവുമാണ് . മലയാളിയുടെ നഷ്ടാനുഭവങ്ങളിൽ പ്രഥമവും പ്രധാനവുമായത് മാതൃഭാഷ തന്നെയാണ് . പാശ്ചാത്യ സംസ്കാരത്തിന്റെ പെരുമഴയിൽപെട്ട് സ്വന്ത പൈതൃകങ്ങളുടെ നിരന്തരമായ ഒലിച്ചുപോക്കിന് ഒരു തടയിണനിർമ്മിക്കേണ്ടത് അനുപേക്ഷണീയമാണ് എന്നുള്ള തിരിച്ചറിവാണ് മലയാളം ക്ലാസ്സ് തുടങ്ങുവാൻ എം ജെ എസ് എസ് എ അയർലണ്ടിനെ പ്രേരിപ്പിച്ചത്.
കൂട്ടായ പരിശ്രമത്തിലൂടെ ഈ ദേശത്തെ നമ്മുടെ വരും തലമുറകൾക്ക് അവരുടെ സ്വന്ത സംസ്ക്കാരത്തിന്റെ താക്കോലും, മാതൃഭൂമിക്ക് സമുചിതമായ സേവനസമ്മാനവും, സ്വന്ത സഭക്ക് ആത്മീയോൽഘർഷത്തിനുള്ള സോപാനവും, സ്വർഗ്ഗിയ പിതാവിന്റെ പൊന്നുതിരുനാമത്തിന് അനവരതസ്തുതിയുടെ അതിരുചിതമാല്യവും സമ്മാനിക്കുവാൻ സംഗതിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .